പുതുച്ചേരി ; അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എന്‍ രംഗസാമി സത്യപ്രതിജ്ഞ ചെയ്തു. ലോക് നിവാസില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാസനാഥന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു . ബിജെപി എംഎൽഎ എ. നമശിവായം, എഐഎൻആർസി എംഎൽഎ മല്ലാടി കൃഷ്ണറാവു എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.
പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിന്റെ ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസിന് 12 എംഎൽഎമാർ, ബിജെപിയ്ക്ക് 4 , എഐഎഡിഎംകെയ്ക്ക് 1 , ലക്ഷ്യ ജനനായക കക്ഷിയ്ക്ക് 1 എന്നിങ്ങനെയാണ് അംഗസംഖ്യ. സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ദേശീയ സെക്രട്ടറി ബി.എൽ. സന്തോഷ്, പുതുച്ചേരി ബിജെപി ഇൻചാർജ് നിർമ്മൽ കുമാർ സുരാന, ബിജെപി സംസ്ഥാന അധ്യക്ഷൻ വി.പി. രാമലിംഗം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

