ഡബ്ലിൻ: റാത്ത്ഫർണാം സ്വദേശി ലിയാം മുറെയുടെ കൊലപാതകത്തിൽ വീണ്ടും അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി റാത്ത്ഫർണാമിലെ ഭൂമിയിൽ പരിശോധന നടത്തി. 2009 ലെ സെന്റ് പാട്രിക് ദിനത്തിൽ ആയിരുന്നു വീടിനുള്ളിൽ മരിച്ച നിലയിൽ 42 കാരനായ ലിയാമിനെ കണ്ടത്.
വെടിയേറ്റ നിലയിൽ ആയിരുന്നു മൃതദേഹം. തലയിലും നെഞ്ചിലും വെടിയേറ്റ പരിക്കുകൾ കണ്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗാർഡ രണ്ട് പേരെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് അവരെ കുറ്റം ചുമത്താതെ വിടുകയായിരുന്നു.
Discussion about this post

