ഡബ്ലിൻ: ഡബ്ലിനിലെ പർവ്വത നിരകളിൽ കാട്ടുതീ പടർന്നു. കിൽറ്റേണാനിനടുത്ത് ആയിരുന്നു സംഭവം. ഡൺ ലാവോഘെയർ, ഡോണിബ്രൂക്ക് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
ഡബ്ലിൻ ഫയർ സർവ്വീസ് ആണ് ഇക്കാര്യം അറിയിച്ചത്. തീപിടിത്തത്തിന് പിന്നാലെ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. മുൻ കരുതൽ നടപടിയെന്നോണം ജനാലകളും വാതിലുകളും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ കാട്ടു തീ നിയന്ത്രണ വിധേയം ആക്കിയിട്ടുണ്ട്. സന്ദർശകർ ഈ പ്രദേശം ഒഴിവാക്കണം എന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

