ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ കൗമാരക്കാരിയെ കണ്ടെത്തി. 15 വയസ്സുകാരിയെ ആണ് അന്വേഷണത്തിനൊടുവിൽ ഗാർഡ കണ്ടെത്തിയത്. കുട്ടി സുരക്ഷിതയാണെന്ന് ഗാർഡ അറിയിച്ചു.
ഡൺട്രം സ്വദേശിനിയായ എമിലി വാൽഷ് ഹാമിൽടണെയാണ് കണ്ടെത്തിയത്. മെയ് 9 ന് കുട്ടിയെ കാണാതെ ആകുകയായിരുന്നു. കുട്ടിയെ കണ്ടെത്താനായി സഹായങ്ങൾ നൽകിയവർക്ക് പോലീസ് നന്ദി പറഞ്ഞു.
Discussion about this post

