ഡബ്ലിൻ: സാന്ദ്രിയിൽ യുവാവിനെ അതിക്രൂരമായി ആക്രമിക്കാൻ കൂട്ടുനിന്ന കൗമാരക്കാരന് ജയിൽ ശിക്ഷ വിധിച്ച് കോടതി. നാലര വർഷത്തേയ്ക്കാണ് ബാലിമൺ സ്വദേശിയായ ക്ലേടൺ മക്ലോഗ്ലിനെ ശിക്ഷിച്ചത്. ഇതിൽ 18 മാസത്തെ ശിക്ഷ പ്രത്യേക വ്യവസ്ഥകളോടെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സാന്ദ്രയിലെ പെട്രോൾ സ്റ്റേഷന് മുൻപിൽവച്ചായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. യുവാവിനെ പ്രതിയായ യുവാവ് മർദ്ദിക്കുമ്പോൾ കൗമാരക്കാരൻ കാവൽ നിൽക്കുകയായിരുന്നു. 2024 സെപ്തംബർ 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെട്രോൾ സ്റ്റേഷനിലെ കടയിൽ ഫോൺ റീച്ചാർജ് ചെയ്യാനും ചോക്ലേറ്റ് വാങ്ങാനുമായി എത്തിയതായിരുന്നു യുവാവ്.
Discussion about this post

