ഡബ്ലിൻ: ഡബ്ലിനിൽ പ്രൈമറി സ്കൂളിൽ തീപിടിത്തം. നോക്ലിയണിലെ സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
9 മണിയ്ക്ക് മുൻപായിട്ടാണ് തീപിടിത്തത്തിന്റെ വിവരം ഫയർഫോഴ്സിന് ലഭിച്ചത്. ഉടനെ ഫയർഫോഴ്സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്കൂളിന്റെ മൂന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. രാത്രിയായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Discussion about this post

