ഡെറി: ഡെറിയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരു കൗമാരക്കാരൻ കൂടി അറസ്റ്റിൽ. 14 വയസ്സുള്ള കുട്ടിയെ ആണ് അറസ്റ്റ് ചെയ്തത്. നേരത്തെ 13 വയസ്സുള്ള കുട്ടിയെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച ബിഷപ്പ് സ്ട്രീറ്റിൽ ക്രമസമാധാന പ്രശ്നം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ കൗമാരക്കാർ ഉൾപ്പെട്ട സംഘം പെട്രോൾ ബോംബ് എറിയുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

