ഡബ്ലിൻ: ഡബ്ലിൻ 6 ൽ പുതിയ ഹോട്ടൽ നിർമ്മാണത്തിനായുള്ള പദ്ധതി ഉടൻ തയ്യാറാക്കും. ലോവർ റാത്ത്മൈൻസിലാണ് ആറ് നിലകളുള്ള ഹോട്ടൽ നിർമ്മിക്കുന്നത്. ജിയോകൊസോ യുസിയാണ് ഹോട്ടലിന്റെ നിർമ്മാതാക്കൾ.
ഡബ്ലിൻ സിറ്റി കൗൺസിലുമായി കൂടിയാലോചിച്ചാണ് ജിയോകൊസോ പദ്ധതി തയ്യാറാക്കുന്നത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനൊപ്പം നിലവിലെ ഹോട്ടലിന്റെ നവീകരണവും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. സൈറ്റിൽ നിലവിലുള്ള 66 കിടപ്പുമുറികൾക്ക് പുറമേ 157 കിടപ്പുമുറികൾ കൂടി ചേർക്കാനുള്ള അപേക്ഷയും സമർപ്പിക്കും. ആകെ 223 കിടപ്പുമുറികൾ ആണ് ഹോട്ടലിൽ ഉണ്ടാകുക.
Discussion about this post

