ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷം സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്തി യൂറോപ്യൻ യൂണിയനിലെ ധനമന്ത്രിമാർ. യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാരുടെ രണ്ട് ദിവസത്തെ യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. സംഘർഷം യൂറോപ്പിന്റെ സമ്പദ്വ്യവസ്ഥയിൽ ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് മന്ത്രിമാർ സസൂക്ഷ്മം വിലയിരുത്തി.
ഐറിഷ് ധനമന്ത്രി സൈമൺ ഹാരിസ് യോഗത്തിൽ പങ്കുകൊണ്ടു. യുദ്ധം മൂലമുണ്ടായ ഇന്ധനവില വർദ്ധനവ് നേരിടാൻ കുടുംബങ്ങളെയും ബിസിനസുകളെയും സഹായിക്കുന്നതിന് അംഗരാജ്യങ്ങളിൽ സമീപ ആഴ്ചകളിൽ സ്വീകരിച്ച നടപടികൾ മന്ത്രിമാർ വിലയിരുത്തി. അയർലൻഡിന്റെ പുതിയ നിക്ഷേപ പദ്ധതിയെക്കുറിച്ച് സ്വീഡിഷ് മന്ത്രി എലിസബത്ത് സ്വാന്റസണുമായി സൈമൺ ഹാരിസ് ചർച്ചചെയ്തു.
Discussion about this post

