കിൽഡെയർ: കൗണ്ടി കിൽഡെയറിലെ നഴ്സ് ലിസി എബ്രഹാം സാജുവിന്റെ മരണം സംബന്ധിച്ച വിവരങ്ങൾ പുറത്ത്. റോഡപകടത്തെ തുടർന്നാണ് ലിസിയ്ക്ക് ജീവൻ നഷ്ടമായത് എന്നാണ് സ്ഥിരീകരണം. കൊറോണറുടെ പരിശോധനയിലാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം. മനപ്പൂർവ്വം സൃഷ്ടിച്ച അപകടം അല്ല ലിസിയുടെ മരണത്തിന് കാരണം ആയതെന്നും കൊറോണർ വ്യക്തമാക്കുന്നു.
ന്യൂപോർട്ടിലെ നോക്ക്നഗീഹയിൽ ഉണ്ടായ അപകടത്തിൽ ആയിരുന്നു ലിസിയ്ക്ക് ജീവൻ നഷ്ടമായത്. മയോയിലേക്ക് കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു ലിസി. ഇതിനിടെ കാർ പെട്ടെന്ന് നിയന്ത്രണംവിട്ട് ക്യാമ്പർവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ലിസിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്നായിരുന്നു മരണം. ഭർത്താവായിരുന്നു സംഭവ സമയം കാർ ഓടിച്ചിരുന്നത്.

