ഡബ്ലിൻ: യുക്രെയ്ൻ പൗരന്മാരുടെ സൗജന്യ താമസ സൗകര്യങ്ങൾ പിൻവലിക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യുക്രെയ്ൻ പൗരന്മാർക്ക് ഇനിയും സൗജന്യമായി താമസ സൗകര്യങ്ങൾ നൽകുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അയർലൻഡിൽ ഇനിയും യുക്രെയ്ൻ പൗരന്മാർ സൗജന്യമായി താമസിക്കുന്നത് ശരിയായി തോന്നുന്നില്ല. ഇവർക്ക് താമസസൗകര്യം ഒരുക്കുന്നത് വളരെ ചിലവേറിയതാണ്. അത് മാത്രമല്ല സാമൂഹികമായ ഐക്യത്തെ ഇത് ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ഒരു വിഭാഗത്തിന് മാത്രമായി സൗജന്യമായി താമസസൗകര്യം നൽകുന്നത് ന്യായമാണെന്ന് പറയാൻ കഴിയില്ലെന്നും സൈമൺ ഹാരിസ് പറഞ്ഞു.
Discussion about this post

