ന്യൂഡൽഹി: കണ്ണൂരിലെ പെട്രോൾ പമ്പ് വിവാദത്തിലും എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലും മറുപടിയുമായി കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.
സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി . യുക്തമായ നടപടി സ്വീകരിക്കുന്നതിനായി പരാതി സംസ്ഥാന സർക്കാരിന് അയച്ചു നൽകിയതായും സുരേഷ് ഗോപി ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു.
കോൺഗ്രസ് അംഗം അടൂർ പ്രകാശിൻ്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. പെട്രോൾ പമ്പിൻ്റെ വിവാദം സംബന്ധിച്ച് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ശ്രീകണ്ഠാപുരം ചേരാൻ മൂലയിൽ പമ്പ് അനുവദിക്കുന്നതിന് ജില്ലാ അധികൃതർ എൻ ഒ സി നൽകുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.