സിംഗപ്പൂർ ; ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച ഡി. ഗുകേഷിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു .‘ ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയതിന് ഗുകേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഇന്ത്യയ്ക്ക് അഭിമാനകരമാണ് ഈ നേട്ടം . ഈ വിജയം ഇന്ത്യയുടെ ചെസിലെ ഭാവി ഊട്ടിയുറപ്പിക്കുന്നു .‘ ഗുകേഷിന് എല്ലാ ആശംസകളും – രാഷ്ട്രപതി പ്രതികരിച്ചു
റഷ്യക്കാരനായ ഗാരി കാസ്പറോവിന്റെ പേരിലുള്ള റെക്കോഡാണ് ഗുകേഷ് തിരുത്തിയെഴുതിയത്. 1985ല്‍ വെറും 22 വയസ്സും ആറ് മാസവും പ്രായമുള്ളപ്പോഴാണ് ഗാരി കാസ്പറോവ് ചെസ്സില്‍ ലോക ചാമ്പ്യനായത്.വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരവും ഗുകേഷാണ്.
വാശിയേറിയ പോരാട്ടത്തിന്റെ പതിനാലാം റൗണ്ടിലാണ് ഏഴര പോയിന്റുമായി ഗുകേഷ് വിജയം സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളിലാണ് ഗുകേഷ് നിലവിലെ കിരീട പോരാട്ടത്തിൽ വിജയിച്ചത്.