ഡബ്ലിന്‍ : മെറ്റയ്ക്ക് സേവനം നല്കുന്ന ഔട്ട്സോഴ്സിംഗ് സ്ഥാപനമായ കൊ വാലെൻ നൂറുകണക്കിന് ജോലികള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. എത്ര ജീവനക്കാരെ പ്രശ്നം ബാധിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 720 ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.ഇതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി കൂടിയാലോചന ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയ്ക്ക് കണ്ടന്റ് മോഡറേഷനും എ ഐ പരിശീലന സര്‍വ്വീസുകളും നൽകുന്നസ് സ്ഥാപനമാണ് കൊ വാലെൻ .കഴിഞ്ഞ ആഴ്ചയാണ് 8,000 ജോലിക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി മെറ്റ സ്ഥിരീകരിച്ചത്. 1,800 പേര്‍ക്കാണ് മെറ്റ അയര്‍ലൻഡില്‍ നേരിട്ട് ജോലി നല്‍കുന്നത്.എത്രപേരെ പിരിച്ചുവിടുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

