ഡബ്ലിൻ: ബ്ലാക്ക്സ്റ്റെയർ പർവതനിരകളിൽ തീപിടിത്തം. ഇതേ തുടർന്ന്
കാർലോ , കിൽകെന്നി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി പ്രദേശത്ത് എത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മൗണ്ട് ലെയ്ൻസ്റ്ററിലെ റഹീന്ദർരാഗ് പ്രദേശത്തെ മലനിരകളിലാണ് തീപിടിത്തം ഉണ്ടായത്. അതേസമയം ഈ ആ്ചയിൽ മൂന്നാമത്തെ തവണയാണ് ഇവിടെ നിന്നും തീപടരുന്നത്.
നിലവിൽ അയർലൻഡിൽ അന്തരീക്ഷ താപനിലയിൽ വലിയ വർധനവ് ഉണ്ട്. ഇതാണ് തീപിടിത്തത്തിന് കാരണം ആകുന്നത് എന്നാണ് സൂചന. നിലവിൽ ഈ മേഖല ഓറഞ്ച് ഹൈ ഫോറസ്റ്റ് ഫയർ റിസ്ക് റേറ്റിംഗിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Discussion about this post

