ഡബ്ലിൻ: കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് ജയിൽ ശിക്ഷ. ഡബ്ലിൻ സ്വദേശിയായ മൈക്കൽ മക്ലിൻലി (20)യ്ക്കാണ് കോടതി രണ്ട് വർഷവും ആറ് മാസവും തടവ് ശിക്ഷ വിധിച്ചത്. മോഷണ കേസിലെ പ്രതിയായ ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നതിനായി ആറടി മതിൽ ചാടിക്കടക്കാൻ ശ്രമിക്കുകയായിരുന്നു.
ഏപ്രിൽ 23 ന് ആയിരുന്നു സംഭവം. കെറിയിൽ നിന്നും മോഷ്ടിച്ച കാർ നിയമവിരുദ്ധമായി യുവാവ് കൈവശം വയ്ക്കുകയായിരുന്നു. തുടർന്ന് അറസ്റ്റിലായ ഇയാൾക്ക് ബാൽബ്രിഗൻ ജില്ലാ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ബാൽബ്രിഗൻ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് യുവാവ് ജയിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
Discussion about this post

