ഡബ്ലിൻ: ഡബ്ലിൻ സിറ്റി ടാസ്ക്ഫോഴ്സിന്റെ തലവനായി സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ റോബർട്ട് വാട്ട്. ആരോഗ്യവകുപ്പ് സെക്രട്ടറി ജനറലിന്റെ നിലവിലെ കരാർ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് റോബർട്ട് വാട്ടിന് ചുമതല നൽകുന്നത്. ഡബ്ലിൻ സിറ്റിയുടെ പുനരുജ്ജീവനത്തിന്റെ ചുമതലയാണ് റോബർട്ട് വാട്ടിന് ഉള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറി ജനറൽ ഭവന, തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് മാറുന്നത്.
2024 ൽ പ്രധാനമന്ത്രിയായിരുന്ന സൈമൺ ഹാരിസാണ് ഡബ്ലിൻ സിറ്റിയുടെ നവീകരണ പദ്ധതി ആവിഷ്കരിച്ചത്. ജിപിഒ, ഒ കോണൽ സ്ട്രീറ്റ് മേഖലകളെ കേന്ദ്രീകരിക്കുന്നതാണ് പദ്ധതി.
Discussion about this post

