ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ റെവന്യൂവിഭാഗം അറസ്റ്റ് ചെയ്തു. ഏഴ് ലക്ഷം യൂറോയുടെ കഞ്ചാവ് ആയിരുന്നു യുവതിയുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
ശനിയാഴ്ച ആയിരുന്നു സംഭവം. ലഗേജിൽ ഒളിപ്പിച്ചായിരുന്നു യുവതി കഞ്ചാവ് കടത്താൻ ശ്രമിച്ചത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ ഇത് കണ്ടെത്തുകയായിരുന്നു. 35.2 കിലോ ഹെർബൽ കഞ്ചാവാണ് യുവതിയുടെ ബാഗിൽ നിന്നും കണ്ടെടുത്തത്. ദോഹയിൽ നിന്നുള്ള വിമാനത്തിലാണ് യുവതി ഡബ്ലിനിൽ എത്തിയത് എന്നാണ് വിവരം.
Discussion about this post

