ന്യൂഡൽഹി : മഹാരാഷ്ട്രയിൽ മഹായുതി സഖ്യം നേടിയ വിജയം കുടുംബാധിപത്യത്തിനേറ്റ തിരിച്ചടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയത്തിൽ ബിജെപി പ്രവർത്തകർക്ക് അഭിനന്ദനങ്ങളറിയിച്ച് എക്സിലാണ് അദ്ദേഹം കുറിപ്പ് പങ്ക് വച്ചത് . ഒന്നിച്ചുനിന്നാൽ ഏതു ഉയരങ്ങളിലേക്കും നമുക്ക് കുതിക്കാൻ കഴിയും. പ്രീണന രാഷ്ട്രീയം മഹാരാഷ്ട്രയിൽ അവസാനിച്ചു . ഇനി വികസനവും ക്ഷേമവും തുടരും.
വിശ്വാസവഞ്ചകരെ ജനം തിരിച്ചറിഞ്ഞു . കശ്മീരിന്റെ പ്രത്യേക ഒരാൾക്കും പുനസ്ഥാപിക്കാനാകില്ല . എൻഡിഎയ്ക്ക് ഈ ചരിത്രവിജയം സമ്മാനിച്ചത് നിങ്ങളാണ്. ഈ സ്നേഹം സമാനതകളില്ലാത്തതാണ്. ജാതി, മതം , ഭാഷ എന്നിവയുടെ പേരിൽ ജനങ്ങളെ വിഭജിക്കുന്നവർ ഈ പാഠം ഉൾക്കൊള്ളണം.
എൻ ഡി എയ്ക്ക് ചരിത്രവിജയം സമ്മാനിച്ച മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നു മഹാരാഷ്ട്രയുടെ പുരോഗതിക്കായി മഹായുതി സഖ്യം തുടർന്നുപ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഞാൻ ഉറപ്പുനൽകുന്നു.- പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഢ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും വിജയത്തില്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം ഉജ്ജ്വല വിജയമാണ് നേടിയത് . 288 ൽ 234 സീറ്റുകളിലും എൻ ഡി എ സ്ഥാനാർത്ഥികൾ വിജയിച്ചു . 48 സീറ്റുകളിൽ മാത്രമാണ് മഹാവികാസ് അഘാഡിയ്ക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് .