ഡബ്ലിൻ: ഡബ്ലിനിലെ ഗ്ലെൻകുള്ളൻ പ്രദേശത്ത് കാട്ടുതീ പടർന്നു. ഇന്നലെ പൊട്ടിപ്പുറപ്പെട്ട കാട്ടുതീ ഡബ്ലിൻ ഫയർ ബ്രിഗേഡിലെ ജീവനക്കാർ എത്തി നിയന്ത്രണവിധേയമാക്കി. 25 ലധികം അഗ്നിശമന സേനാംഗങ്ങളാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്. തീ പൂർണമായും നിയന്ത്രണ വിധേയമാക്കുന്നതിനുളള പ്രവർത്തനങ്ങൾ തുടരുകയാണ്.
നാല് ഫയർ എൻജിനുകൾ, രണ്ട് വാട്ടർ ടാങ്കറുകൾ, വൈൽഡ് ലാൻഡ് ഫയർഫൈറ്റിംഗ് ജീപ്പ്, ഡ്രോൺ യൂണിറ്റ് എന്നിവയ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്താകമാനം പുക മൂടിയിരിക്കുകയാണ്. അതിനാൽ വാതിലുകളും ജനാലകളും അടച്ചിടാൻ നിർദ്ദേശമുണ്ട്. ഐറിഷ് അയർ കോർ എക്സിക്യൂട്ടീവ് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്നുണ്ട്.

