ഡൊണഗൽ: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ റോഡപകടത്തിൽ റോഡ് നിർമ്മാണ കമ്പനിയ്ക്ക് വൻതുക പിഴയിട്ടു. വൈറ്റ്മൗണ്ടൻ ക്വാറീസ് ലിമിറ്റഡിന് മേലാണ് പിഴ ചുമത്തിയത്. കേസിൽ നേരത്തെ കമ്പനി മാപ്പ് പറഞ്ഞിരുന്നു.
2020 ഓഗസ്റ്റ് 20 ന് ആയിരുന്നു ക്വിഗ്ലി പോയിന്റിലെ ത്രീ ട്രീസിൽ റോഡിൽ അപകടം ഉണ്ടായത്. അപകടത്തിൽ 49 വയസ്സുള്ള ജോൺ മക്കളായ ടോമസ്, അമേലിയ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഇതിന് പിന്നാലെ അപകടത്തിന് പിന്നിൽ റോഡ് നിർമ്മാണ കമ്പനിയുടെ അശ്രദ്ധയാണെന്ന് ചൂണ്ടിക്കാട്ടി ജോണിന്റെ ഭാര്യ ജെറാൾഡിൻ മുള്ളൻ നിയമനടപടി ആരംഭിക്കുകയായിരുന്നു. 1.2 മില്യൺ യൂറോയാണ് കമ്പനിയ്ക്ക് മേൽ പിഴ ചുമത്തിയത്.
Discussion about this post

