ലൗത്ത്: കൗണ്ടി ലൗത്തിൽ വാഹനാപകടം. 60 കാരി മരിച്ചു. ഡണ്ടാൽക്കിൽ ഇന്നലെയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. 60 കാരിയുടെ കാറു മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ 60 കാരിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ രണ്ടാമത്തെ കാറിൽ ഉണ്ടായിരുന്ന യുവതിയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
Discussion about this post

