വാട്ടർഫോർഡ്:വാട്ടർഫോർഡ് വിമാനത്താവളത്തിൽ നിന്നും പുതിയ ഏവിയേഷൻ സർവ്വീസ് ആരംഭിക്കും. മേഖലയിലെ ഐറിഷ് കോസ്റ്റ്ഗാർഡിനെ സേവനങ്ങൾ കൂടുതൽ മികച്ചതാക്കുക ലക്ഷ്യമിട്ടാണ് പുതിയ സർവ്വീസ് ആരംഭിക്കുന്നത്. ഇവിടെ നിന്നും 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാകും.
ആറ് AW189 ഹെലികോപ്റ്ററുകൾ ആകും ഇവിടെ നിന്നും സർവ്വീസ് നടത്തുക. വ്യോമയാന കമ്പനിയായ ബ്രിസ്റ്റോ അയർലൻഡുമായി ഗതാഗത വകുപ്പ് പത്ത് വർഷത്തെ കരാറിൽ ഒപ്പുവച്ചതിന് ശേഷമാണ് വാട്ടർഫോർഡ് വിമാനത്താവളത്തിലെ സേവനം ഔദ്യോഗികമായി ആരംഭിക്കുന്നത്.
Discussion about this post

