കോർക്ക്: ഇന്ധനവില വർധനവിനെതിരായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ അറസ്റ്റിലായത് മൂന്ന് പേർ. ലൗത്തിലും കോർക്കിലുമായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
എം1 ജംഗ്ഷൻ 14 ന് ശേഷമുള്ള സ്ഥലത്ത് ട്രാക്ടർ നിർത്തിയിട്ട് രണ്ട് പേർ പ്രതിഷേധിച്ചിരുന്നു. ഇവരെയും പോലീസ് ചെക്പോയിന്റ് മറികടക്കാൻ ശ്രമിച്ച ട്രാക്ടർ ഡ്രൈവറായ 20 കാരനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെയെല്ലാം ട്രാക്ടറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഡണ്ടാൽക്ക്, മിഡിൽടൺ എന്നീ കോടതികളിലായിട്ടാകും പ്രതികളെ ഹാജരാക്കുക.
Discussion about this post

