ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ഇടിമിന്നലോട് കൂടിയ മഴ. അന്തരീക്ഷ താപനില കുറയും. ശരാശരിയേക്കാൾ കൂടുതൽ തണുപ്പായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. രാത്രി കാലങ്ങളിൽ അന്തരീക്ഷ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
അടുത്ത 10 ദിവസവും തണുപ്പുള്ള അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. പകൽ സമയങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ ഉണ്ടാകും. എന്നാൽ വൈകുന്നേരങ്ങളിൽ ഇടിയോട് കൂടിയ മഴ ലഭിക്കും. പുലർച്ചെ സമയങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. ഇന്ന് പകൽ വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടും. വൈകീട്ടോടെ മഴയെത്തും. വടക്ക് പടിഞ്ഞാറ് മേഖലകളിൽ മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്.
Discussion about this post

