ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിലെ കിടക്ക ക്ഷാമം പരിഹരിക്കാൻ അയ്യായിരം കിടക്കകൾ കൂടി ആവശ്യമാണെന്ന് ഐറിഷ് മെഡിക്കൽ ഓർഗനൈസേഷൻ (ഐഎംഒ) അധ്യക്ഷൻ പ്രൊഫ. മാത്യു സാഡ്ലയർ. രാജ്യത്ത് പ്രായമായവരുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ അയ്യായിരം കിടക്കകൾ കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് പ്രതിദിനം 500 ഓളം രോഗികൾ ട്രോളികളിൽ കഴിയേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
5000 കിടക്കകൾ എന്നത് വലിയൊരു എണ്ണം തന്നെയാണ്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ രാജ്യത്തിന് അത് ആവശ്യമാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിലെ ജനസംഖ്യ വ്യത്യാസപ്പെട്ടിരിക്കുന്നു. കുടിയേറ്റം ഉൾപ്പെടെ നിരവധി ഘടങ്ങൾ ഈ വ്യത്യാസത്തിന് കാരണം ആണെന്നും അദ്ദേഹം വ്യക്തമാക്കി.

