മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്ര , ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുക്കൾ . ഈ മാസം 6 വരെ 558.67 കോടിയുടെ പണവും , മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തി.
പിടിച്ചെടുത്തവയിൽ 52 കോടിയുടെ മദ്യവും , 68 കോടിയുടെ മയക്കുമരുന്നും, 104 കോടിയുടെ ആഭരണങ്ങളും , 241 കോടിയുടെ സൗജന്യ സാധനങ്ങളും ഉൾപ്പെടുന്നുണ്ട്.
മഹാരാഷ്ട്രയിൽ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പിടിച്ചെടുത്തത് 280 കോടിയോളം രൂപയാണ്.ജാർഖണ്ഡിൽ 158 കോടിയുമാണ് പിടിച്ചെടുത്തത് .മഹാരാഷ്ട്രയിൽ നവംബർ 20 ന് വോട്ടെടുപ്പും , 23 ന് വോട്ടെണ്ണലും നടക്കും .
ജാർഖണ്ഡിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 13 നും , രണ്ടാം ഘട്ടം 20 നും വോട്ടെണ്ണൽ 23 നും നടക്കും.മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26 നും , ജാർഖണ്ഡ് നിയമസഭയുടെ കാലാവധി ജനുവരി അഞ്ചിനും അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിച്ചത് .കേരളത്തിലെ പാലക്കാട് , ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും , വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പും നടക്കും.