അഹമ്മദാബാദ് : ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമ്മാണത്തിരുന്ന പാലം തകർന്നു .നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിക് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ .
പോലീസും ,അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ രണ്ട് തൊഴിലാളികളെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത് .വഡോദരയ്ക്ക് സമീപമുള്ള മാഹി നദിയ്ക്കടുത്തുള്ള നിർമ്മണസ്ഥലത്താണ് അപകടം ഉണ്ടായത്.
Discussion about this post