വയനാട്: പീഡനത്തിനിരയായ 16 കാരി തൂങ്ങിമരിച്ചു. തിങ്കളാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെൺകുട്ടി വീട്ടില്‍ തൂങ്ങിമരിച്ചത്
പീഡന കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയല്‍വാസിയുമാണ് അറസ്റ്റിലായത്.വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായ വിവരം സ്കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്.
കുട്ടി പല തവണ പീഡനത്തിന് ഇരയായി എന്നാണ് വിവരം.2024-25 വര്‍ഷത്തിലാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്.വിദ്യാർഥിനിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്നവരാണ്. അച്ഛനും സഹോദരിക്കും ഒപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.
സ്കൂളിലെ കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.കഴിഞ്ഞ പത്താം തീയതിയാണ് സ്കൂള്‍ അധികൃതര്‍ പൊലീസിനെ പീഡന വിവരം അറിയിച്ചത്.

