ഡബ്ലിൻ: ഗാർഡയുടെ പുതിയ ആപ്പായ ഹെൽപ്പ് ഫോർ യു ജനശ്രദ്ധ നേടുന്നു. ഇതിനോടകം തന്നെ നിരവധി പേരാണ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം നേരിടുന്ന കുട്ടികൾക്കും കൗമാരക്കാർക്കും സഹായം നൽകുന്നതിന് വേണ്ടിയാണ് ഗാർഡ പുതിയ ആപ്പിന് രൂപം നൽകിയിരിക്കുന്നത്.
18 വയസ്സിന് താഴെയുള്ളവർക്കാണ് ആപ്പ് പ്രയോജനപ്പെടുത്താൻ കഴിയുക. ലൈംഗികാതിക്രമങ്ങൾ, ഭീഷണികൾ എന്നിവ ആപ്പ് വഴി പോലീസിന് റിപ്പോർട്ട് ചെയ്യാം. ആവശ്യമായ സഹായം പോലീസ് നൽകും. ലൈംഗികാതിക്രമങ്ങൾ നേരിടുന്ന പല കുട്ടികളും ഇതേക്കുറിച്ച് പുറത്ത് പറയുന്നില്ല. ഭയമോ മറ്റ് ഭീഷണികളോ ആകാം ഇതിന് കാരണം. ഇത് ഒഴിവാക്കി അവർക്ക് ആവശ്യമായ സഹായം നൽകുകയാണ് ലക്ഷ്യം.

