ലൗത്ത്: കൗണ്ടി ലൗത്തിലെ ഡണ്ടാൽക്കിൽ ഉണ്ടായ വാഹനാപകടത്തിൽ വിതുമ്പി രാഷ്ട്രീയ ലോകവും. ഇന്നലെ ചേർന്ന ബ്രിട്ടീഷ്- ഐറിഷ് ഇന്റർഗവൺമെന്റൽ കോൺഫറൻസിൽ രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഉൾപ്പെടെയുള്ളവർ ഇന്റർഗവൺമെന്റൽ കോൺഫറൻസിന്റെ ഭാഗമായി.
രാജ്യത്ത് ഉണ്ടായ അപകടം അത്യന്തം ഹൃദയഭേദകം ആണെന്ന് സൈമൺ ഹാരിസ് പറഞ്ഞു. ഏറ്റവും ദു:ഖമുളവാക്കുന്ന സംഭവം ആയിരുന്നു അപകടം എന്നും രാജ്യത്തെ കറുത്ത മേഘം മൂടിയെന്നും നീതി മന്ത്രി ജിം ഒ കെല്ലഗൻ വ്യക്തമാക്കി. ഭയങ്കരമായ നഷ്ടം ആണ് അപകടത്തിൽ ഉണ്ടായത് എന്ന് നോർതേൺ അയർലൻഡിന്റെ ബ്രിട്ടീഷ് സെക്രട്ടറി കൂട്ടിച്ചേർത്തു.
Discussion about this post

