ടിപ്പററി: അയർലന്റിൽ അതിശക്തമായ ഇടിമിന്നലിന് സാദ്ധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ഇന്നലെയും കൗണ്ടികളിൽ യെല്ലോ വാണിംഗ് ഉണ്ടായിരുന്നു.
ലെയ്ൻസ്റ്റർ, ടിപ്പററി, വെക്സ്ഫോർഡ് എന്നിവിടങ്ങളിലാണ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. അർദ്ധരാത്രി ആരംഭിച്ച വാണിംഗ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ തുടരും. ശക്തമായ മഴയും കൗണ്ടികളിൽ ലഭിക്കും. അതിനാൽ പ്രളയ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴ് മണി മുതൽ അഞ്ച് മണിവരെ കാവൻ, ഡൊണഗൽ, മൊനാഘൻ, ലെയ്ട്രിം, സ്ലിഗോ, റോസ്കോമ്മൺ എന്നിവിടങ്ങളിൽ യെല്ലോ വാണിംഗാണ്. നോർതേൺ അയർലന്റിൽ മുഴുവനായും ഇന്ന് രാവിലെ 6 മുതൽ വൈകീട്ട് 9 വരെ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

