കൊച്ചി: പൃഥ്വിരാജിന് പിന്നാലെ പ്രമുഖ സിനിമാ നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് (ഐടി) നോട്ടീസ് . ലൂസിഫർ, കുഞ്ഞാലി മരക്കാർ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. നോട്ടിസിന് എമ്പൂരാൻ വിഷയവുമായി ബന്ധമില്ലെന്ന് ഐടി വകുപ്പ് വ്യക്തമാക്കി.
2022ൽ ദുബായിൽ വച്ച് മോഹൻലാലിന് നൽകിയ രണ്ടരക്കോടി രൂപയുടെ കാര്യത്തിലും വ്യക്തത വരുത്താൽ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ആദായ നികുതി വകുപ്പ് ആന്റണിക്ക് നോട്ടീസ് അയച്ചത്. ഈ മാസം അവസാനത്തിനുളളിൽ കൃത്യമായ വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. 2022ൽ കേരളത്തിലെ സിനിമാ നിർമാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായുളള നടപടികളാണ് ഇപ്പോൾ നടത്തുന്നതെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

