മോഹൻലാൽ ചിത്രം എമ്പുരാന്റെ ഓൾ ഇന്ത്യ ബുക്കിംഗ് ഓൺലൈൻ സൈറ്റുകളിൽ ആരംഭിച്ചു. നിമിഷ നേരംകൊണ്ട് ടിക്കറ്റുകൾ വിറ്റഴിഞ്ഞതോടെ പല തിയറ്ററുകളിലും ഹൗസ് ഫുള്‍ ആയി.
ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി. സകല കലക്ഷൻ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്നാണ് ആരാധകർ പറയുന്നത് .ഒട്ടുമിക്ക ജില്ലകളിലെ എല്ലാ തിയേറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത് . ആറു മണിക്കാണ് ആദ്യ ഷോ.
സകല കലക്ഷൻ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്നാണ് ആരാധകര്‍ പറയുന്നത്. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നത്. ആറു മണിക്കാണ് ആദ്യ ഷോ.
2019-ല്‍ ഇറങ്ങിയ ഇൻഡസ്ട്രി ഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടര്‍ച്ചയായെത്തുന്ന എല്‍2: എമ്പുരാന് എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ അയ്യപ്പൻ, പൃഥ്വിരാജ്, നൈല ഉഷ, അര്ജുന് ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടന് എറിക് എബൗനി, ബ്രിട്ടീഷ് നടി ആന്‍ഡ്രിയ തിവദാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നിരവധി വിദേശ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.