ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ ചൂടിന്റെ പശ്ചാത്തലത്തിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ച് മെറ്റ് ഐറാൻ. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് മുന്നറിയിപ്പ് നിലവിൽ വരും. വെള്ളിയാഴ്ച പകൽ 9 മണിവരെയാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം.
രാത്രി കാലങ്ങളിലും ചൂടുള്ള അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. 15 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനിലയായി അനുഭവപ്പെടുക. കനത്ത ചൂട് ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Discussion about this post

