ഡബ്ലിൻ: വിജയത്തിന്റെ തലയെടുപ്പോടെ റിംഗ് വിട്ട് പ്രമുഖ വനിതാ ബോക്സർ കാറ്റി ടെയ്ലർ. വിടവാങ്ങൽ പോരാട്ടത്തിൽ ഫ്ളോറ പിലിയെ പരാജയപ്പെടുത്തി. 1972 ൽ മുഹമ്മദ് അലിയ്ക്ക് ശേഷം ജിഎഎ ആസ്ഥാനത്ത് നടന്ന പോരാട്ടത്തിൽ വിജയം നേടുന്ന ബോക്സറായി കാറ്റി മാറി.
കഴിഞ്ഞ ദിവസം ക്രോക്ക് പാർക്കിൽ ആയിരുന്നു മത്സരം. രാത്രി ഏകദേശം 10 മണിയോടെയാണ് മത്സരം ആരംഭിച്ചത്. ഫ്രാൻസിന്റെ താരമാണ് പിലി. 12 പ്രൊഫഷണൽ മത്സരങ്ങളിൽ വിജയിച്ച പിലി റെക്കോർഡും സ്വന്തമാക്കിയിരുന്നു. അവസാന റൗണ്ടുകളിലെ അസാമാന്യ പോരാട്ടമാണ് കാറ്റിയെ വിജയത്തിലേക്ക് നയിച്ചത്.
Discussion about this post

