ഡബ്ലിൻ: ഐറിഷ് ബോക്സർ കാറ്റി ടെയ്ലറിന് ഡബ്ലിനിലെ ട്രിനിറ്റി കോളേജിന്റെ ആദരം. കാറ്റിയ്ക്ക് ഓണററി നിയമ ബിരുദം കൈമാറി. ബ്രേ സ്വദേശിനിയാണ് കാറ്റി.
അയർലൻഡിന്റെ കായിക രംഗത്തിന് കാറ്റി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി. ആദരിക്കൽ ചടങ്ങിനിടെ വനിതാ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാൾ എന്നായിരുന്നു കാറ്റിയെ കോളേജ് വിശേഷിപ്പിച്ചത്. വെള്ളിയാഴ്ച ട്രിനിറ്റി കോളേജിലെ പബ്ലിക് തിയറ്ററിൽ ആയിരുന്നു ബിരുദദാന ചടങ്ങ്.
Discussion about this post

