ഡബ്ലിൻ: ലിഡിലിന്റെ ആദ്യ പബ്ബ് തുറന്ന് മണിക്കൂറുകൾക്കിടയിൽ തന്നെ സംഘർഷം. ഇതേ തുടർന്ന് പബ്ബിൽ പോലീസിന് എത്തി. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
രാത്രി പബ്ബ് അടയ്ക്കാൻ ഒരുങ്ങുന്നതിനിടെ അവിടേയ്ക്ക് ഒരു സംഘം എത്തുകയായിരുന്നു. ഇവരോട് ജീവനക്കാർ പബ്ബ് അടയ്ക്കുകയാണെന്നും തിരികെ പോകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പ്രകോപിതരായ ഉപഭോക്താക്കൾ പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് എത്തിയത്. ഡണ്ടൊണാൾഡിലാണ് ലിഡിൽ തങ്ങളുടെ ആദ്യത്തെ പബ്ബ് തുറന്നിരിക്കുന്നത്. മിഡിൽ ആൽ എന്നാണ് പേര്.
Discussion about this post

