ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ 2026-27 വർഷത്തേയ്ക്കുള്ള ബജറ്റ് അവതരണം ഇന്ന്. രാവിലെ ധനമന്ത്രി സൈമൺ ഹാരിസ് ബജറ്റ് അവതരിപ്പിക്കും. പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ ബജറ്റ് അവതരണത്തിന് മുന്നോടിയായി അദ്ദേഹം മറ്റ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ശേഷം ഡെയ്ലിലേക്ക് പോകും. നികുതിയിളവുകൾ ഉൾപ്പെടെ ഈ ബജറ്റിൽ പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
ആദായനികുതിയിൽ ഇളവ് വരുത്തുമെന്നാണ് വിവരം. ഹയർ റേറ്റ് ഇൻകം ടാക്സ് അടയ്ക്കേണ്ട വരുമാനത്തിന്റെ പരിധി ഉയർത്തിയേക്കും. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കും. കുട്ടികൾക്ക് ഇക്കുറി പ്രത്യേക പരിഗണന നൽകുമെന്നാണ് സൂചന. ഇന്ധന വിലകളുടെ ഭാരം കുറയ്ക്കുന്നതിനായുള്ള നടപടികളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.

