ഡബ്ലിൻ: ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി സീൻ കെല്ലി. പാർട്ടിയ്ക്കുള്ളിൽ നിന്നും നാമനിർദ്ദേശം നൽകാൻ ആവശ്യമുള്ള പിന്തുണ ലഭിക്കില്ലെന്ന വിലയിരുത്തലിന് പിന്നാലെയാണ് നടപടി. മനസില്ലാ മനസ്സോടെയായിരുന്നു പിന്മാറ്റം. മുൻ പാർട്ടി ഡെപ്യൂട്ടി ലീഡർ ഹീതർ ഹംഫ്രീസിനെ കെല്ലി പിന്തുണച്ചു.
പാർലമെന്ററിൽ പാർട്ടിയിൽ നിന്നും 20 പേരുടെ നാമനിർദ്ദേശം തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശം സമർപ്പിക്കാൻ ആവശ്യമാണ്. തിങ്കളാഴ്ചവരെ ഇത് നേടാൻ കഴിഞ്ഞില്ലെന്ന് സീൻ കെല്ലി വ്യക്തമാക്കി. 12 പേരുടെ പിന്തുണ മാത്രമാണ് അദ്ദേഹത്തിന് ഇതുവരെ ലഭിച്ചത്. ഇതിന് പിന്നാലെ അദ്ദേഹം മത്സരത്തിനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
Discussion about this post

