ബ്രേയ്: കൗണ്ടി വിക്ലോയിൽ കടലിൽ നീന്തുന്നതിനിടെ സ്ത്രീകൾ അപകടത്തിൽപ്പെട്ടു. ബ്രേ കടൽതീരത്ത് ആണ് സംഭവം. 30 കാരായ രണ്ട് സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഉടനെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചു.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കടലിൽ നീന്തുന്നതിനിടെ രണ്ട് പേർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ കോസ്റ്റ്ഗാർഡും മറ്റ് പ്രവർത്തകരും എത്തി ഇവരെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകടത്തിൽപ്പെട്ട് സ്ത്രീകളിൽ ഒരാളെ സെന്റ് വിൻസെന്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post

