ഡബ്ലിൻ: അയർലന്റിൽ ട്രെയിൻ അപകടങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള 158 അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. റെയിൽവേ റെഗുലേഷൻ കമ്മീഷനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
2024 ൽ അപകടങ്ങൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സാമൂഹ്യവിരുദ്ധരാണ് ട്രെയിൻ അപകടങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുള്ളത്. റെയിൽപാളങ്ങളിൽ കല്ല് പോലുള്ള വസ്തുക്കൾവച്ച് ഇവരാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്. 2023 ൽ ട്രെയിൻ കൂട്ടിയിടിച്ചുള്ള 124 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2024 ൽ ഇത് വർദ്ധിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Discussion about this post

