ലിമെറിക്ക്: അയർലൻഡിൽ കിടക്കക്ഷാമം രൂക്ഷമാകുന്നു. വെള്ളിയാഴ്ചവരെയുള്ള കണക്കുകൾ പ്രകാരം 422 പേരാണ് ആശുപത്രികളിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നത്. 78 രോഗികളാണ് ഇവിടെ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 39 രോഗികളും ട്രോളികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. വിവിധ ആശുപത്രികളിൽ എമർജൻസി വിഭാഗങ്ങളിലായി 283 പേരാണ് ചികിത്സയിൽ കഴിയുന്നത്. വാർഡുകളിലായി 139 പേരും ഉണ്ട്. അതേസമയം മാർച്ച് 23 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ കണക്കുകൾ കുറവാണ്.

