ഡബ്ലിൻ: ഡബ്ലിനിൽ ലഹരി കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. 48 വയസ്സുള്ള ഗാവിൻ ഗിനാൻ കാഹിൽ, 45 വയസ്സുള്ള റെബേക്ക മക്എൻറോ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇവരുടെ അപ്പാർട്ട്മെന്റിൽ പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഏകദേശം മൂന്ന് ലക്ഷം യൂറോ വിലവരുന്ന ലഹരി ശേഖരം പിടിച്ചെടുത്തിരുന്നു.
ഡബ്ലിൻ ജില്ലാ കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. നിലവിൽ ഇരുവരും പോലീസ് കസ്റ്റഡിയിലാണ്. പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറുടെ നിർദ്ദേശങ്ങൾ ലഭിക്കുന്നതുവരെ ഇവരെ കസ്റ്റഡിയിൽ പാർപ്പിക്കാനാണ് നിർദ്ദേശം. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

