ഡബ്ലിൻ ; കാർഡ് പേയ്മെന്റുകൾ നേരിട്ട് നടത്തുമ്പോൾ അമിത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് ആളുകൾ ജാഗ്രത പാലിക്കണമെന്ന് ബാങ്ക് ഓഫ് അയർലൻഡിന്റെ മുന്നറിയിപ്പ്. ഉപഭോക്താവിനോട് പറയുന്ന തുകയിലും അധികമാണ് കാർഡ് ടെർമിനലിൽ രേഖപ്പെടുത്തുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. പിൻ ടാപ്പ് ചെയ്യുന്നതിനോ നൽകുന്നതിനോ മുമ്പ് തുക പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ബാങ്ക് നിർദേശിച്ചു.
തിരക്കേറിയ സാഹചര്യങ്ങളിൽ പേയ്മെന്റ് പോയിന്റുകളിൽ ആളുകളിൽ നിന്ന് ഇത്തരത്തിൽ അമിത നിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്. വേഗത്തിൽ പണമടയ്ക്കാൻ തിരക്കുകൂട്ടുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്താലും പെയ്മെന്റ് നിരക്ക് ശ്രദ്ധിക്കണമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.
ഇടപാട് നടത്താൻ കാർഡ് മറ്റാർക്കെങ്കിലും കൈമാറുന്നത് ഒഴിവാക്കുക, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പതിവായി ശ്രദ്ധിക്കുക അപ്രതീക്ഷിതമായ രീതിയിൽ വിനിമയങ്ങൾ കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യുക – എന്നിവയും ബാങ്ക് മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങളിൽപ്പെടുന്നു.

