കൊല്ലം ; ഓച്ചിറയിൽ കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെ മീൻ തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. തയ്യിൽ തറയിൽ അജയൻ- സന്ധ്യ ദമ്പതികളുടെ മകനായ ആദർശ് (26) ആണ് മരിച്ചത് . പ്രയാർ വടക്ക് കളീക്കശ്ശേരിൽ ക്ഷേത്രത്തിനു സമീപം വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.
സുഹൃത്തുക്കളോടൊപ്പം കുളത്തിലെ വെള്ളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം . കൈയ്യിൽ കിട്ടിയ കരട്ടി എന്ന മീനിനെ വായിൽ കടിച്ചു പിടിച്ച് മറ്റൊരു മീനിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വായിലിരുന്ന മീൻ തൊണ്ടയിലേയ്ക്കിറങ്ങിയതാണ് അപകടത്തിനിടയാക്കിയത്.ഉടൻ തന്നെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദർശിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.