കോഴിക്കോട് : ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ ഹോർലിക്സിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി. കോഴിക്കോട് നരിക്കുനി ചക്കാലയ്ക്കൽ സ്വദേശി നിധീഷിന്റെ വീട്ടിൽ വാങ്ങിയ ഹോർലിക്സിലാണ് പുഴുവിനെ കണ്ടെത്തിയത് .
ജൂലൈ 3 ന് താമരശ്ശേരിയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നാണ് നിധീഷ് ഹോർലിക്സ് വാങ്ങിയത്. അത് കുടിച്ച അദ്ദേഹത്തിന്റെ രണ്ട് കുട്ടികൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. സംശയത്തിന്റെ പേരിൽ നടത്തിയ പരിശോധനയിലാണ് ഹോർലിക്സിൽ പുഴുവിനെ കണ്ടെത്തിയത്.
വാങ്ങിയ ഹോർലിക്സിൽ കാലാവധി 2026 വരെ എന്നാണ് കാണിക്കുന്നത് . സൂപ്പർമാർക്കറ്റ് അധികൃതരെ സമീപിച്ചപ്പോൾ, കുടുംബത്തോട് പരാതി നൽകാൻ ആവശ്യപ്പെട്ടു. ഉപഭോക്തൃ കോടതിയിൽ ഉടൻ പരാതി നൽകുമെന്ന് നിധീഷ് പറഞ്ഞു.
Discussion about this post

