തൃശൂർ: വീട്ടിൽ നിന്ന് സ്പിരിറ്റ് പിടികൂടിയതിനു പിന്നാലെ 52 കാരൻ ആത്മഹത്യ ചെയ്തു . ഒല്ലൂരിലെ പുത്തൂർ സ്വദേശി ജോഷിയാണ് തൂങ്ങിമരിച്ചത്. ജോഷിയുടെ കൈനൂരിലെ വസതിയിൽ നിന്ന് 150 ലിറ്റർ സ്പിരിറ്റ് പോലീസ് പിടികൂടിയതിന് മിനിറ്റുകൾക്ക് ശേഷമാണ് ആത്മഹത്യ .
വീടിന് സമീപത്തെ പറമ്പിൽ ജോഷിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അനധികൃത മദ്യസംഭരണത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ഞായറാഴ്ച രാത്രി ഏഴ് മണിയോടെ വീട്ടിലെത്തുമ്പോൾ ജോഷി പറമ്പിൽ സുഹൃത്തുക്കളോടൊപ്പം ചീട്ട് കളിക്കുകയായിരുന്നു.
റെയ്ഡിനെക്കുറിച്ച് അറിയിക്കാൻ സുഹൃത്ത് വിളിച്ചെങ്കിലും ജോഷി കാൾ കട്ട് ചെയ്തു . പിന്നീട് പല തവണ വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ തെരച്ചിൽ ആരംഭിച്ചു . തുടർന്നാണ് പറമ്പിലെ മോട്ടോർ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . ഉടൻ തന്നെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജീപ്പ് ഡ്രൈവറായ ജോഷി ഞായറാഴ്ച രാവിലെയോടെയാണ് സ്പിറ്റ് എത്തിച്ചതെന്നാണ് വീട്ടുകാരുടെ മൊഴി. 150 ലീറ്റർ സ്പിരിറ്റാണ് ജോഷിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തത് .