കൊല്ലം: കൊല്ലത്തെ പള്ളിയുടെ പരിസരത്ത് സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. ശാരദ മഠത്തിലെ സിഎസ്ഐ പള്ളിയുടെ സെമിത്തേരിക്ക് സമീപമാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
.
പള്ളിയിലെ വാട്ടർ പൈപ്പ് ലൈൻ പരിശോധിക്കുന്നതിനിടെയാണ് സ്യൂട്ട് കേസ് കണ്ടെത്തുന്നത് . പള്ളിയിലെ ജീവനക്കാരനാണ് പെട്ടി ആദ്യം കണ്ടത് . അസ്ഥികൂടം ദ്രവിച്ച നിലയിലാണ്. മനുഷ്യന്റെ തലയോട്ടിയും, തുടയെല്ലുമാണ് പെട്ടിയിൽ ഉണ്ടായിരുന്നത് .
ബാഗിലുണ്ടായിരുന്ന മറ്റൊരു കവറിൽ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. എല്ലാ അസ്ഥികളും സ്യൂട് കേസിൽ അടുക്കിവെച്ചിരിക്കുന്ന രീതിയിലാണ് കണ്ടെത്താൻ കഴിഞ്ഞത്.
Discussion about this post

