കോഴിക്കോട് : ബഹുനില അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്ന് വീണ് ഏഴ് വയസ്സുകാരൻ മരിച്ചു. കോഴിക്കോട് പാലാഴിക്ക് സമീപമുള്ള ഫ്ലാറ്റിലാണ് അപകടം . നല്ലളം സ്വദേശികളായ മുഹമ്മദ് ഹാജിഷിന്റെയും ആയിഷയുടെയും മകൻ ഇവാൻ ഹൈബാൻ ആണ് മരിച്ചത് . രാത്രി 8 മണിയോടെ ലാൻഡ്മാർക്ക് വേൾഡ് അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ അബാക്കസ് ടവറിന്റെ ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവാനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി . പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല . മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
Discussion about this post